ജയ്പുര്‍: അപ്രതീക്ഷിതമായുണ്ടായ അതിശക്ത മഴയിലും കൊടുങ്കാറ്റിലും രാജസ്ഥാനില്‍ കനത്ത നാശം.ഫത്തേപുര്‍ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് അപ്രതീക്ഷിത മഴ ഏറ്റവും വലിയ ദുരന്തം വിതച്ചത്.
രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്മെന്റിന്റെ കണക്കുകള്‍ പ്രകാരം മഴയിലും കൊടുങ്കാറ്റിലുംപെട്ട് 13 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ടോങ്ക് മേഖലയില്‍ 10 പേരും അല്‍വാര്‍, ജയ്പുര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലായി 3 പേരുമാണ് മരിച്ചതെന്നാണ് വ്യക്തമാകുന്നത്.
കൊടുങ്കാറ്റില്‍ ഒരു വിവാഹ വേദിയും ഇവിടെ ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോയി. ഇതിന്റെയടക്കം വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്മെന്റ് അറിയിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി കൂടിയേക്കുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.