ജയ്പൂര്‍: രാജസ്ഥാനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം ഉള്ളിലേക്ക് അതിക്രമിച്ച് കയറി തീര്‍ത്ഥാടകരെ ആക്രമിക്കുകയും അവരോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ബുധനാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ആക്രമണത്തില്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ പരുക്കേറ്റു. ജയ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്സാണ് തടഞ്ഞ് ആക്രമിച്ചത്.
ചെറിയ കുട്ടുകളുള്പ്പെടെയുള്ളവര് ആക്രമണം നടക്കുമ്ബോള്‍ ബസ്സിലുണ്ടായിരുന്നു.ബസ്സിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ബസ്സിനുള് ളില്‍ പൊട്ടിയ വിന്‍ഡോ ഗ്ലാസിന്റെ ചില്ലുകളും കല്ലുകളും കിടക്കുന്നതും സ്ത്രീകള്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
യാത്രക്കാര്‍ അറിയിച്ചതിനുസരിച്ചെത്തിയ പൊലിസ് ബസ് പരിശോധിക്കുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.