NEWS

10 കോടിയുടെ വിസ തട്ടിപ്പ് :ഇന്ത്യൻ ദമ്പതികൾക്കെതിരെ അമേരിക്ക

10 കോടിയുടെ വിസ തട്ടിപ്പ് നടത്തിയ ഇന്ത്യൻ ദമ്പതികൾക്ക് അമേരിക്കയിൽ ലുക്കൗട്ട് നോട്ടീസ്. വിസ കൺസൾട്ടന്റുമാർ എന്ന വ്യാജേനയാണ് ഇവർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. ആന്ധ്ര സ്വദേശികളായ സുനിൽ,ഭാര്യ പ്രണിത എന്നിവർക്കാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ദമ്പതികൾ അമേരിക്കവിട്ടു എന്നാണ് നിഗമനം. എച്ച് വൺ ബി വിസയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. വിസ വാഗ്ദാനം ചെയ്ത് 25000 യുഎസ് ഡോളർ വീതമാണ് ഇവർ പിരിച്ചെടുത്തത്. ഇങ്ങനെ 10 കോടിയിലധികം രൂപ തട്ടിച്ചതായാണ് റിപ്പോർട്ടുകൾ. ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

Signature-ad

ആന്ധ്രയിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികൾ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സുനിലിന്റെ പിതാവും ഒളിവിലാണ്.

Back to top button
error: