HealthNEWS

നര മാറി മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ തുളസി ഹെയര്‍പാക്ക്

മുടി നരയ്ക്കുന്നത് ചെറുപ്രായത്തില്‍ തന്നെ ഇപ്പോള്‍ പലരിലും കണ്ടുവരുന്നുണ്ട്.അതിനാൽ തന്നെ ഹെയര്‍പാക്ക് കമ്പനികൾക്കിത് നല്ല കാലമാണ്.എന്നാൽ മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ്.
മിക്ക വീട്ടുമുറ്റങ്ങളിലും കണ്ടുവരുന്ന ഔഷധ സസ്യമായ തുളസി നര മാറുന്നതിന് മികച്ച പ്രതിവിധിയാണ്. തുളസി കൊണ്ട് വീട്ടില്‍തന്നെ തയ്യാറാക്കുന്ന ഹെയര്‍പാക്ക് നര പൂര്‍ണമായി ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
തുളസി ഹെയര്‍പാക്ക് തയ്യാറാക്കുന്നതിനായി ഒരുപിടി തുളസി ഇലകൾ പറിച്ചെടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കണം.ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി കൂടി ചേര്‍ക്കണം.പിന്നീട് ഇതിൽ അല്പം വെള്ളമൊഴിച്ച്‌ മിക്സ് ചെയ്ത് കുഴമ്പ് രൂപത്തില്‍ ആക്കുക.ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച്‌ പിടിപ്പിക്കുക. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്.കഴുകിക്കളയുന്നതിന് ഇളം ചൂടുവെള്ളം ഉപയോഗിക്കാം. അതല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
തുളസിയില്‍ ധാരാളം ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുണ്ട്.ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ തലയോട്ടിയിലെ അണുബാധയെ അകറ്റി നിറുത്തുന്നതിനും ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു,ആന്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായതു കൊണ്ടു തന്നെ മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കുന്നതിനും ഇത് സഹായിക്കുന്നു,

Back to top button
error: