CrimeNEWS

ഒറ്റദിവസം, എണ്ണം 25; ‘കൊലക്കേസ്’ പ്രതി പിടിയില്‍

തൃശൂര്‍: വിളവെടുപ്പിന് പാകമായ വാഴക്കുലകള്‍ തോട്ടങ്ങളില്‍നിന്ന് സ്ഥിരമായി മോഷ്ടിക്കുന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മേച്ചിറ സ്വദേശി കദളിക്കാടന്‍ വീട്ടില്‍ സുരേഷാ(60)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോര്‍മല വടാശ്ശേരി വീട്ടില്‍ ഔസേപ്പിന്റെ മേച്ചിറയിലുള്ള വാഴത്തോട്ടത്തില്‍നിന്ന് 25 വാഴക്കുലകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്.

പതിനായിരം രൂപയോളം വിലമതിക്കുന്ന വാഴക്കുലയാണ് മോഷ്ടിച്ചത്. ഔസേപ്പ് നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐ.മാരായ ഷബീബ് റഹ്‌മാന്‍, ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ പ്രതി പിടിയിലാകുന്നത്. മോഷ്ടിച്ച വാഴക്കുലകള്‍ നായരങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിലാണ് വില്‍പ്പന നടത്തിയത്.

Signature-ad

 

Back to top button
error: