കേരള സ്റ്റോറി തിരിഞ്ഞു കൊത്തുകയാണ് ബിജെപിയെ.സിനിമയെ രാഷ്ട്രീയ മുതലെടുപ്പിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ബിജെപി ആയിരുന്നു.ഇപ്പോഴിതാ
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ യശ്പാൽ ബെനത്തിന്റെ മകളുടെ വിവാഹമാണ് അവരെ പുലിവാൽ പിടിപ്പിച്ചിരിക്കുന്നത്.
മുസ്ലീം യുവാവിനെയാണ് യശ്പാൽ ബെനത്തിന്റെ മകൾ വിവാഹം ചെയ്യുന്നത്.പാർട്ടി നേതാവിൻ്റെ മകൾ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. അതേസമയം ബിജെപിയുടെ ഇരട്ടത്താപ്പെന്ന് ചില ഹിന്ദുത്വവാദികൾ ട്രോളുമ്പോൾ മറ്റുള്ളവർ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്ന് വിമർശിക്കുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ വിവാദ സിനിമയായ ദി കേരള സ്റ്റോറിയുമായും ചിലർ സംഭവത്തെ താരതമ്യപ്പെടുത്തി രംഗത്തുണ്ട്.ഇതാണ് റിയൽ സ്റ്റോറി എന്നാണവർ പറയുന്നത്.ലവ് ജിഹാദിനെക്കുറിച്ച് ബിജെപി സംസാരിക്കുമ്ബോള്‍, മകളെ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് തടയുന്നതില്‍ അതിന്റെ നേതാവ് പരാജയപ്പെട്ടുവെന്നാണ് നെറ്റിസണ്‍സ് പരിഹസിക്കുന്നത്.
മെയ് 28ന് ഒരു റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. നേതാവിന്റെ മകള്‍ ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ പഠിക്കവെ സഹപാഠിയുമായി പ്രണയത്തിലാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പൗരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് നിലവിൽ ബെനം