KeralaNEWS

കേരളത്തിൽ പരക്കെ മഴ; വ്യാപക നാശനഷ്ടങ്ങൾ

പാലക്കാട്:കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചു. കഴിഞ്ഞ 12 മണിക്കൂറിലേറെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്  എന്നീ ജില്ലകളിലാണ് മഴ ലഭിച്ചത്.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്, പാലക്കാട് ജില്ലകളിലാണ്. 11.5 mm മഴ രണ്ട് ജില്ലകളിലും ലഭിച്ചു.

മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിന്റെ പരിധിയിൽ കാറ്റിലും മഴയിലും പത്തിലേറെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

 

Signature-ad

വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ ശക്തമായ കാറ്റിലും മഴയിലും തേക്ക് വീടിനു മുകളിൽ വീണ് മേൽക്കൂര പൂർണമായും തകർന്നു. മരം വീഴുന്ന സമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ  അത്ഭുതകരമായി രക്ഷപ്പെട്ടു.

 

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലായി 50 ലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.റോഡിലും വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും മീതെയാണ് കൂറ്റന്‍ മരങ്ങള്‍ പലതും പതിച്ചതെങ്കിലും ആളപായമൊന്നും ഇവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കായംകുളം റെയില്‍വേസ്റ്റേഷനിലും മരം കടപുഴകി വീണിരുന്നു.

Back to top button
error: