ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകന്
സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. വിഴുപ്പുറം സ്വദേശിയായ ഡ്രമ്മര്‍ ബി.അഖിലനും (23) പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 17 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്.
തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു.