കൊച്ചി: അൻപത് വർഷം മുൻകൂട്ടി കണ്ടുള്ള വികസന പദ്ധതിയാണ് കെ റയിൽ എന്നും ഇപ്പോൾ എതിർക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കോടിക്കണക്കിന് മനുഷ്യര്‍ക്ക് യാത്ര ചെയ്യാനുള്ളതാണിത്.50 വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള വളര്‍ച്ചയാണ് നമ്മള്‍ കാണുന്നത്.കെ റെയിലിനെ കുറിച്ച് പറഞ്ഞപ്പോള്‍ പലരും എതിര്‍ത്തു.ഇപ്പോള്‍ ഈ പദ്ധതിക്ക് നല്ല രീതിയില്‍ അംഗീകാരം കിട്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കെ. റെയിലില്‍ മൊത്തം 78 ട്രെയിനുകളാണുള്ളത്.ഓരോ മിനിറ്റിലും ഓരോ ട്രെയിനുണ്ടാകും.ഒരു ദിശയില്‍ മാത്രം 39 ട്രെയിനുകള്‍ ഓടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിലിന് പകരമല്ല വന്ദേഭാരത് എക്സ്പ്രസ്. ഒരു വണ്ടി രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചു പോകുന്നതല്ല കെ റെയില്‍.അത്തരത്തിലൊരു ട്രെയിന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.