തിരുവനന്തപുരം: സര്ക്കാരിന്‍റെ ‘ഹൃദ്യം’ പദ്ധതിയിലൂടെ ഇതുവരെ ഹൃദയശസ്ത്രക്രിയ നടത്തിയത് 5805 കുട്ടികള്‍ക്ക്.ഈ വര്‍ഷം മാത്രം 354 ശസ്ത്രക്രിയ നടത്തി.ഒരു വയസില്‍ താഴെയുള്ള 109 കുട്ടികളും ഇതില്‍പെടും.
പദ്ധതിയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 17,256 കുട്ടികളില്‍ 10,818 കുട്ടികളും ഒരു വയസില്‍ താഴെയുള്ളവരാണ്.ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതല്‍ തുടര്‍ചികിത്സകള്‍ പദ്ധതിവഴി സൗജന്യമാണ്.
നവജാത ശിശു മുതല്‍ 18 വയസ് വയെയുള്ള കുട്ടികള്‍ക്കാണ് ഹൃദ്യം പദ്ധതി.പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയശസ്ത്രക്രിയയും പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവിലാണ് നടക്കുക.