BusinessTRENDING

138 രൂപ പ്രതിദിനം നീക്കിവെച്ചാൽ 23 ലക്ഷം നേടാവുന്ന എൽഐസിയുടെ ബിമ രത്‌ന എന്ന ‘കിടിലോസ്കി’ പോളിസി

ർക്കാർ പിന്തുണയുളളതും അല്ലാത്തതുമായി നിരവധി നിക്ഷേപദ്ധതികൾ ഇന്ന് നിലവിലുണ്ട്. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.സമൂഹത്തിലെ ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ എൽഐസിയ്ക്ക് കീഴിലുണ്ട്. ദിവസം 138 രൂപ നീക്കിവെച്ച് കാലാവധിയിൽ 23 ലക്ഷം നേടിത്തരുന്നൊരു പോളിസിയാണ് എൽഐസി ബീമാരത്‌ന. നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസിയെക്കുറിച്ച് വിശദമായി അറിയാം.

എൽഐസി ബിമ രത്‌ന

Signature-ad

വ്യക്തികൾക്ക് സമ്പാദ്യവും സാമ്പത്തിക സുരക്ഷയും നൽകുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ബീമാ രത്ന പ്ലാൻ. കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ (ഐഎംഎഫ്), എൽഐസിയുടെ കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) എന്നിവയിലൂടെ ഈ പ്ലാൻ ലഭ്യമാണ്.

പരിരക്ഷയും സമ്പാദ്യവും ഉറപ്പ് നൽകുന്ന ഒരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 2022 മെയിൽ ആരംഭിച്ച എൽഐസിയുടെ ബീമാ രത്ന പ്ലാൻ. നിക്ഷേപകന് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ 10 ഇരട്ടിവരെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. പോളിസി എടുക്കുന്നവർക്ക് കാലാവധിയിൽ ഗ്യാരണ്ടീഡ് അഡീഷനോടൊപ്പം മെച്യൂരിറ്റി തുക കൂടി ലഭിക്കുന്ന പ്ലാനാണിത്. മാത്രമല്ല പോളിസി കാലയളവിനുള്ളിൽ മരണപ്പെടുന്നവരുടെ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും

പദ്ധതി വിശദാംശങ്ങൾ

ദീർഘകാല നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണിത്.15 വർഷമാണ് പദ്ധതിയുടെ പോളിസി കാലാവധി. 5 ലക്ഷമാണ് കുറഞ്ഞ നിക്ഷേപ തുക. മാസത്തിലൊ, മൂന്ന് മാസം കൂടുമ്പോഴോ, അർദ്ധവാർഷികത്തിലോ, വാർഷികമായോ തുക നിക്ഷേപിക്കാം.

മാസത്തിൽ പ്രീമിയം അടയ്ക്കുന്നൊരാൾക്ക് 15 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയിൽ പോളിസി അടയ്ക്കുന്നവർക്ക് 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും.പോളിസി ഹോൾഡർമാർക്ക് അവരുടെ പ്രീമിയങ്ങളിൽ ഒരു കിഴിവ് ലഭിക്കും, വാർഷിക പേയ്‌മെന്റുകൾക്ക് 2 ശതമാനം കിഴിവും അർദ്ധ വാർഷിക പേയ്‌മെന്റുകൾക്ക് 1 ശതമാനം റിബേറ്റും ലഭിക്കും.

15 വർഷം, 20 വർഷം, 25 വർഷം എന്നിങ്ങനെ 3 കാലാവധിയിൽ പോളിസി വാങ്ങാം. നിങ്ങളുടെ നിക്ഷേപം ദീർഘകാലത്തേക്ക് നീളുന്നതിനനുസരിച്ച് ആനൂകൂല്യങ്ങളും കൂടും. 5 വയസ് പൂർത്തിയായാൽ 15 വർഷ പോളിസിയിൽ ചേരാം. 55 വയസാണ് ഉയർന്ന പ്രായ പരിധി. 20 വർഷ പോളിസിയിൽ 50 വയസിനുള്ളിലും 25 വർഷ പോളിസിയിൽ 45 വയസിനുള്ളിലും പോളിസിയിൽ അംഗമാകാം.

പദ്ധതി ആനൂകൂല്യങ്ങൾ

പോളിസിയുടെ കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. പോളിസി കാലയളവിൽ പണം ആവശ്യമുള്ളവർക്ക് വായ്പയിലൂടെ ലിക്വിഡിറ്റിയും ഉറപ്പാക്കുന്നു. പോളിസി ഉടമ നിശ്ചിത മെച്യൂരിറ്റി തീയതി പൂർത്തിയാക്കികഴിഞ്ഞാൽ പോളിസി പ്രാബല്യത്തിൽ ഉണ്ടെങ്കിൽ, മെച്യൂരിറ്റി സം അഷ്വേർഡ് ഗ്യാരണ്ടി കൂട്ടിച്ചേർക്കലുകൾക്കൊപ്പം നൽകും. മെച്യൂരിറ്റി സം അഷ്വേർഡ് എന്നത് അടിസ്ഥാന സം അഷ്വേർഡിന്റെ 50% തുല്യമാണ്.അതായത്പോളിസി കാലയളവ് പൂർത്തിയാക്കുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റ് തവണകളായി ലഭിക്കുമെന്ന് ചുരുക്കം. 15 വർഷ പോളിസിയിൽ 11 വർഷമാണ് പ്രീമിയം അടവ്. പി്ന്നീടുള്ള 13, 14 വർഷങ്ങളിൽ പോളിസി ഉടമയ്ക്ക് സം അഷ്വേഡിന്റെ 25 ശതമാനം വീതം റിട്ടേൺ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയിൽ പിൻവലിക്കാം. 20 വർഷത്തെ പോളിസിയിൽ 18, 19 വർഷങ്ങളിലാണ് സം അഷ്വേഡിന്റെ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വർഷത്തെ പോളിസിയിൽ 23, 24 വർഷങ്ങളിൽ 25 ശതമാനം വീതവും ലഭിക്കും.

കാലാവധിയിൽ 23 ലക്ഷം

എൽഐസി ബീമാ രത്‌ന പ്ലാനിന് കീഴിൽ 20 വർഷത്തെ പോളിസി ടേമിന് 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയാൽ വാർഷിക പ്രീമിയം 50,000 രൂപ ലഭിക്കും. ദിവസേന 138 രൂപ നിക്ഷേപത്തിനായി മാറ്റിവെക്കണം. അങ്ങനെയെങ്കിൽ കാലാവധിയിൽ മൊത്തത്തിൽ 23,05,000 രൂപ ലഭിക്കും.

Back to top button
error: