KeralaNEWS

ഡോക്ടർ വന്ദനയുടെ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി; ആരോ​ഗ്യ മന്ത്രിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻവിമർശനം

കൊല്ലം: ഡോക്ടർ വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ ‘പരിചയക്കുറവ്’ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റി. ഡോക്ടർ വന്ദനയുടെ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിൻറെ പ്രൊഫൈൽ ചിത്രമാക്കുകയാണ് വീണ ജോർജ് ചെയ്തത്. ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ ലവ് സിംബലും കമൻറുകളും ചർച്ചയായി നിൽക്കെ ആണ് വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റമെന്നതും ശ്രദ്ധേയമാണ്. എന്നാൽ വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റത്തിന് താഴെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമൻറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം നേരത്തെ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ ‘പരിചയക്കുറവ്’ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് സതീശൻ പറഞ്ഞത്. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വീണാ ജോർജ്ജ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Signature-ad

 

Back to top button
error: