തിരുവനന്തപുരം– സംസ്ഥാനത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കാന്‍ റെയില്‍വെ തത്വത്തില്‍ തീരുമാനിച്ചു.
ഇതിനുള്ള ശുപാര്‍ശ റെയില്‍വേ ഡിവിഷണല്‍ ഓഫിസില്‍ നിന്ന് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കന്യാകുമാരിയില്‍ നിന്നോ നാഗര്‍കോവിലില്‍ നിന്നോ ബംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് ഓടിക്കാനാണ് ആലോചന.ബംഗളൂരുവിനാണ് മുന്‍ഗണനയെങ്കിലും ചെന്നൈയും പരിഗണനയിലുണ്ട്.
കേരളത്തിലെ ആദ്യ വന്ദേഭാരതിന് ലഭിച്ച വ്യാപക സ്വീകരണമാണ് പെട്ടെന്നുതന്നെ രണ്ടാമതൊരെണ്ണം കൂടി അനുവദിക്കാൻ റയിൽവെയെ പ്രേരിപ്പിച്ചത്.2.7 കോടി രൂപയാണ് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ കേരളത്തിലെ ആദ്യ ആഴ്ചയിലെ വരുമാനം.