ലഖ്‌നൗ: 100 ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം ‘ദ കേരള സ്റ്റോറി’ സിനിമ കണ്ട് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് അഭിജത് മിശ്രയാണ് നവയുഗ് കന്യ പിജി കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിനിമ കണ്ടത്. ”ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി നിര്‍ബന്ധമായും കാണുക’ എന്ന് അദ്ദേഹം ഇതിനുശേഷം ട്വീറ്റ് ചെയ്തു.
. #Love_Zehad से बच्चियों के जीवन को सुरक्षित करने के लिए, #Kerla_files अवश्य देखें ।
आतंकवादियों व #Love_Zehad का समर्थन और #Kerla_files का विरोध करने वाली पार्टियों को ही प्रतिबंधित करना चाहिए ।#ban_Congressparty #ban_samajwadiparty pic.twitter.com/VAPPJQ02oX— Abhijat Mishra (@AbhijatMishr) May 6, 2023
വിദ്യാര്‍ഥിനികളെ സിനിമ കാണിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”അവര്‍ നമ്മുടെ കുട്ടികളെ രാജ്യവിരുദ്ധരാക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ മതം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുന്നതും അവരെ തെറ്റായ പാതയിലേക്ക് തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ കാണിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടികളുടെ സമ്മതം വാങ്ങിയിരുന്നുവെന്നും പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ട് അധ്യാപകരും ഉണ്ടായിരുന്നുവെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.