CrimeNEWS

12 വയസുകാരനായ മകന്റെ കരച്ചില്‍ കേട്ടിട്ടും മനസ് അലിഞ്ഞില്ല; കാമുകനൊപ്പം നാടുവിട്ട മഞ്ചേശ്വരം സ്വദേശിയെ നാട്ടിലെത്തിച്ച് പോലീസ്

കാസര്‍ഗോട് : ഒന്‍പതു മാസം മുമ്പ് ഉത്തരപ്രദേശുകാരനായ കാമുകനൊപ്പം നാടുവിട്ട മഞ്ചേശ്വരം സ്വദേശിനിയെ ഒടുവില്‍ പോലീസ് കണ്ടെത്തി. മഞ്ചേശ്വരം പാവൂര്‍ സ്വദേശിനി ഷാഹിദ(33)യെയാണ് ലക്‌നൗവില്‍ കാസര്‍ഗോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കണ്ടെത്തിയത്. അന്വേഷണസംഘം യുവതിയെ നാട്ടിലെത്തിച്ചു മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുപി സ്വദേശിയും ടൈല്‍സ് തൊഴിലാളിയുമായ യുവാവിന് ഒപ്പമാണ് കഴിഞ്ഞ ഒക്ടോബറില്‍ ഷാഹിദ ഒളിച്ചോടിയത്.

മകനെ സ്‌കൂളില്‍ വിട്ട ശേഷം മംഗളൂരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ പോകുന്നു എന്ന് അറിയിച്ചാണ് കാമുകനൊപ്പം പോയത്. തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരഞ്ഞിരുന്നു. അന്വേഷണം ഇഴഞ്ഞതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

Signature-ad

തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഷാഹിദയുടെ ഫോണില്‍ 3000 ത്തിലധികം തവണ ഫോണ്‍ സന്ദേശങ്ങള്‍ എത്തിയതായി കണ്ടെത്തി.

സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ ഷാഹിദയെ ലക്നൗവില്‍ കാമുകനൊപ്പം കണ്ടെത്തി. നാട്ടിലെത്തിച്ച് ഷാഹിദയെ കാസര്‍ഗോട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മകനെയും ബന്ധുക്കളെയും കണ്ടത്. 9 മാസം കഴിഞ്ഞു മാതാവിനെ കണ്ട മകന്‍ വാവിട്ടു കരഞ്ഞു. കോടതി കാമുകനൊപ്പം പോകാന്‍ ഉത്തരവായി. എന്നാല്‍, മകനെ കൂടെ കൊണ്ടു പോകാന്‍ ഷാഹിദ വിസമ്മതിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

Back to top button
error: