CrimeNEWS

തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയ്ക്കുനേരെ അതിക്രമം; കന്റീന്‍ ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ സ്ത്രീയോടു മോശമായി പെരുമാറിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പബ്ലിക് ലൈബ്രറിയിലെ കന്റീന്‍ ജീവനക്കാരനായ ഉള്ളൂര്‍ സ്വദേശി ജയ്‌സനാണ് പിടിയിലായത്. പാറ്റൂര്‍ മൂലവിളാകത്താണ് സംഭവം നടന്നത്.

രാവിലെ പതിനൊന്നു മണിയോടെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. ബൈക്കിലെത്തിയ യുവാവ് മോശമായി പെരുമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്. ഇവര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചതോടെ പോലീസ് എത്തി പരിശോധന നടത്തിയിരുന്നു.

Signature-ad

കഴിഞ്ഞ ദിവസം രാത്രിയിലും പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു. മരുന്ന് വാങ്ങാന്‍ എത്തിയ സ്ത്രീയോടാണ് ബൈക്കിലെത്തിയയാള്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിന് പിന്നാലെയാണ് മൂലവിളാകത്ത് വച്ച് തന്നെ മറ്റൊരു സംഭവം ഉണ്ടായത്.

Back to top button
error: