KeralaNEWS

പരാതികളില്ല, വിവാദങ്ങളിലേക്കില്ല: മാമുക്കോയയുടെ കുടുംബം

കോഴിക്കോട്: മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ മുന്‍നിര ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം. വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.

വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് എത്തിച്ചേരാന്‍ കഴിയാത്തതിലെ ദുഃഖം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ പറഞ്ഞു. ഷൂട്ടിങ്ങും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. ഇന്നസന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് വിദേശത്തായിരുന്നതിനാല്‍ പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസ്സിലാക്കണം. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പറഞ്ഞു.

Signature-ad

അതേസമയഗ, മാമുക്കോയയ്ക്ക് ചലച്ചിത്ര ലോകം അര്‍ഹിച്ച ആദരം നല്‍കിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന് സംവിധായകന്‍ വി.എം.വിനു പറഞ്ഞത് ശരിയാണ്. മാമുക്കോയ വളരെ അടുത്ത സുഹൃത്തായിരുന്നു. മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും താന്‍ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയയെന്നും പത്മനാഭന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: