എറണാകുളം: കാലടി നീലീശ്വരം കരേറ്റമാത ആശ്രമ ഇടവക പള്ളിയിലെ മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ വൈദിക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോന് തറ ലൂക്കോസിന്റെ മകന് ആഗ്നലാണു (19) മരിച്ചത്.
പള്ളിയിലെ ആശ്രമത്തോടു ചേര്‍ന്നു മത്സ്യം വളര്‍ത്താന്‍ നിര്‍മിച്ചിട്ടുള്ള ചെറിയ കുളത്തില്‍ വൈകിട്ട് അഞ്ചരയോടെയാണു മൃതദേഹം കണ്ടത്. ഉടന്‍ കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുവെന്നു പോലീസ് പറഞ്ഞു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ഉദയനാപുരം സെന്റ് ജോസഫ്സ് പള്ളിയില്‍. മാതാവ്: റീന. സഹോദരന്: അലന്.