Social MediaTRENDING

മോഡേണ്‍ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങിയപ്പോള്‍ സിന്ധു കൃഷ്ണയ്ക്ക് ഉണ്ടായ അനുഭവം കണ്ടോ?

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിന്ധു കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ആണ് ഇവര്‍. നാല് പെണ്‍മക്കളാണ് ഇവര്‍ക്ക് ഉള്ളത്. ഇപ്പോള്‍ ഇവര്‍ എല്ലാവരും ചേര്‍ന്ന് ഒരു യൂറോപ്യന്‍ യാത്ര പോയിരിക്കുകയാണ്. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സിന്ധു കൃഷ്ണയും മക്കളും പങ്കുവയ്ക്കാറുണ്ട്.

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ കൂടിയുണ്ട് ഇവര്‍ക്ക്. ഇതിലൂടെ യാത്രാ വിശേഷങ്ങളെല്ലാം ഇവര്‍ പറയുകയാണ്. യാത്രയില്‍ അധികം സാധനങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ല എന്നും നാട്ടില്‍ കിട്ടാത്ത ചില സാധനങ്ങള്‍ മാത്രമാണ് വാങ്ങിയത് എന്നുമാണ് സിന്ധു പറയുന്നത്. അതേസമയം പെട്ടെന്ന് വീട്ടില്‍ എത്തിയിരുന്നുവെങ്കില്‍ എന്ന് ഇടയ്ക്കിടെ തോന്നാറുണ്ട് ഇന്നും ഷൂസ് ഇട്ടു നടക്കുന്നതുകൊണ്ട് വേദന സഹിച്ചാണ് നടക്കുന്നത് എന്നുമാണ് സിന്ധു പറയുന്നത്. ഈ സമയം ഇത്തവണ ഡാന്‍സ് കളിക്കുവാന്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാണ് താരം പറയുന്നത്.

Signature-ad

ഇതുകൂടാതെ യാത്രകളില്‍ ഏറ്റവും ബാഗ് വാങ്ങി കൂട്ടുന്നത് ഓസി ആണ് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ദിയ കൃഷ്ണയുടെ വിളിപ്പേരാണ് ഓസി എന്നത്. ഇത്തവണ സഞ്ചി പോലത്തെ ഒരു ബാഗ് എടുത്തിട്ടാണ് അവള്‍ വന്നത് എന്നാണ് സിന്ധു പറയുന്നത്. മോഡേണ്‍ ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തിറങ്ങിയാല്‍ പിള്ളേര്‍ എന്നെ നോക്കി ചിരിക്കും എന്നാണ് സിന്ധു പറയുന്നത്. ഇടയ്ക്ക് ചുരിദാര്‍ ഒക്കെ ഇട്ടാണ് താരം പുറത്തിറങ്ങാറുള്ളത്. ഇത്രയും ദിവസം ധരിക്കാനുള്ള മോഡേണ്‍ ഡ്രസ്സ് തന്റെ കയ്യില്‍ ഇല്ല എന്നാണ് സിന്ദു പറയുന്നത്.

അതേസമയം, മോഡേണ്‍ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങുമ്പോള്‍ മക്കള്‍ കളിയാക്കുന്നത് എന്തിനാണ് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മോഡേണ്‍ ഡ്രസ്സ് എന്നുപറയുമ്പോള്‍ അത് യുവതി മാര്‍ക്ക് മാത്രം ധരിക്കുവാന്‍ ഉള്ളത് അല്ല എന്നും ഇത്രയും പക്വതയുള്ള മക്കള്‍ക്ക് ഈ കാര്യം മനസ്സിലാക്കുവാന്‍ ഉള്ള പക്വത ഇല്ലേ എന്നുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. നാട്ടിലൊക്കെ ആണെങ്കില്‍ കളിയാക്കുന്നതില്‍ ചെറിയ ഒരു അര്‍ത്ഥമെങ്കിലും ഉണ്ടാകും എന്നും എന്നാല്‍ യൂറോപ്പില്‍ പോയാലും ഇതുതന്നെയാണോ അവസ്ഥ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: