CrimeNEWS

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളംകുളം പന്നാമുറിയില്‍ വീട്ടില്‍ വിഷ്ണു (വിക്കി-24) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. നെല്ലാട് പൂവപ്പുഴയില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തിരുവല്ലയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങവേ യുവതിയെ തടഞ്ഞുനിര്‍ത്തിയ വിഷ്ണു അസഭ്യം പറഞ്ഞു. കടന്നുപിടിച്ച് ചുരിദാര്‍ വലിച്ചുകീറി. യുവതിയുടെ ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ വിഷ്ണുവിനെ രാത്രി അറസ്റ്റുചെയ്തു.

Signature-ad

വിഷ്ണു നിരന്തരം ശല്യം ചെയ്യുന്നതുകാട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് അപമാനിക്കലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: