കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന കെ എം ഷാജിയുടെ വാദം കോടതി അംഗീകരിച്ചു.
യുഡിഎഫ് ഭരണകാലത്ത് 2013-14 ല്‍ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് എംഎല്‍എയായിരുന്ന കെഎം ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. ലീഗ് അഴിക്കോട് മണ്ഡലം കമ്മിറ്റിയിലെ ഗ്രൂപ്പിസത്തെത്തുടര്ന്നാണ് ആരോപണം ആദ്യം പുറത്തുവരുന്നത്.
പിന്നീട് 2017 ല്‍ കണ്ണൂരിലെ പ്രാദേശിക സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് നിയമോപദേശം തേടിയശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, വ്യക്തമായ തെളിവില്ലാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും ഷാജി വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.