CrimeNEWS

372 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍; കടത്തിയത് ചില്ലറ വില്‍പനയ്ക്ക്

കോഴിക്കോട്: കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊടിയത്തൂര്‍ സ്വദേശി നസ്ലീന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടക് സ്‌ക്വാഡും ചേര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാറില്‍ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Signature-ad

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നാട്ടിലെത്തിച്ച് ചില്ലറ വില്പന നടത്തുന്നതിനാണ് ഇവര്‍ ലഹരി മരുന്ന് കടത്തിയത്. പ്രതികളുടെ പശ്ചാത്തലവും മുമ്പ് ഇത്തരം കേസുകളുടെ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

Back to top button
error: