കൊച്ചി: ഉത്സവ സീസണായിട്ടും പേരിന് വെറും മൂന്നു സ്പെഷൽ ട്രെയിനുകൾ മാത്രം ഓടിച്ച് ദക്ഷിണ റെയിൽവേ.തിരക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിലെ ലാഭത്തിലാണ് റെയില്‍വേയുടെ കണ്ണ് എന്ന് പറയാതെ വയ്യ.
വിഷുവിന് ചെന്നൈയില്‍ നിന്ന് മാത്രമാണ് ഇത്തവണ കേരളത്തിലേക്ക് പേരിനെങ്കിലും സ്പെഷ്യല്‍ ട്രെയിന്‍. ബംഗളുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സര്‍വീസില്ല.
ഇതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്ബനികളും നിരക്ക് കുത്തനെ ഉയര്‍ത്തി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസുകളിലാണ് വന്‍കൊള്ള. സ്വകാര്യബസുകള്‍ ഈസ്റ്ററിന് 60% മുതല്‍ 90% വരെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ എ.സി സ്ലീപ്പറിന് 3000 മുതല്‍ 5000 രൂപ വരെ ഈടാക്കി.
സ്പെഷൽ ട്രെയിൻ
1.ഏപ്രിപല് 9,16……….
ചെന്നൈ-.എറണാകുളം
2. ഏപ്രില്‍ 12………….
ചെന്നൈ- തിരുവനന്തപുരം
3.ഏപ്രില്‍ 13……………
ചെന്നൈ- കണ്ണൂര്‍