KeralaNEWS

ബിജെപിയുടെ വലയില്‍ എങ്ങനെ ആന്റണിയുടെ കുടുംബവും വീണു ?

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ കാട്ടി ഭീഷണിപ്പെടുത്തി സ്വന്തം പാളയത്തില്‍ എത്തിക്കുന്ന ബിജെപിയുടെ വലയില്‍ ആന്റണിയുടെ കുടുംബവും വീണോ എന്ന ചോദ്യം ശക്തമാകുന്നു.
 

അഴിമതി നടന്നിട്ടുണ്ടെന്ന് 2013ല്‍ ആന്റണിതന്നെ സമ്മതിച്ച അഗസ്ത ഹെലികോപ്റ്റര്‍ ഇടപാടിലെ ഡീല്‍ സംബന്ധിച്ച പല രേഖകളും ബിജെപി ആയുധമാക്കുന്നുണ്ട്. 3600 കോടിയുടെ ഇടപാടില്‍ ചില കളികള്‍ നടന്നെന്ന് തെളിഞ്ഞിരുന്നു. ചീഫ് മാര്‍ഷലടക്കം 11 പേരെ സിബിഐ പ്രതിചേര്‍ത്തു. കമ്ബനിയെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നല്‍കി. വ്യക്തമായ കാരണമുണ്ടായിട്ടും ആന്റണി അത് നീട്ടിക്കൊണ്ടുപോയി. 2014ല്‍ തോല്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഒപ്പിട്ടത്. ടെട്രാ ട്രക്ക് ഇടപാടിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ആന്റണിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ ഭാര്യ എലിസബത്തിന്റെ പെയിന്റിങ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 28 കോടി രൂപ കൊടുത്ത് വാങ്ങിയെന്ന ആക്ഷേപത്തിലെ വസ്തുതയും പുറത്തുവന്നിട്ടില്ല. വില ഇതല്ലെന്നും എയര്‍പോട്ട് അതോറിറ്റിക്ക് പെയിന്റിങ്ങുകള്‍ വിറ്റിട്ടുണ്ടെന്നും എലിസബത്ത് സ്ഥിരീകരിച്ചിരുന്നു. വില്‍പ്പനയ്ക്ക് ഭരണസ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.

Signature-ad

 

ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ വകുപ്പില്‍ അനില്‍ ആന്റണിയുടെ ഇടപെടല്‍ സംബന്ധിച്ചും ആരോപണമുയര്‍ന്നിരുന്നു.


Back to top button
error: