IndiaNEWS

ഏപ്രില്‍ 14ന് സിഖ് സമ്മേളനം വിളിച്ച് അമൃത്പാല്‍; പഞ്ചാബില്‍ പോലീസുകാരുടെ അവധി റദ്ദാക്കി

അമൃത്സര്‍: വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രില്‍ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ഉത്തരവിറക്കി. ഈ മാസം 14ന് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് അമൃത്പാല്‍ നിര്‍ദ്ദേശം നല്‍കിയത്. 1986ലും 2015ലും മാത്രമാണ് ഇതിന് ‘സര്‍ബത്ത് ഖല്‍സ’ സഭ വിളിച്ച് ചേര്‍ത്തിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടേയും അവധികള്‍ റദ്ദാക്കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം കൈമാറിക്കഴിഞ്ഞു. നേരത്തെ അനുവദിച്ച് കിട്ടിയ അവധികള്‍ റദ്ദാക്കുകയും, അവധിയില്‍ പോയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനമായി. വിഘടനവാദികളുടെ കൂട്ടായ്മയായ അകാല്‍ തഖ്തിനാണ് അമൃത്പാല്‍ നിര്‍ദ്ദേശം കൈമാറിയത്. ഭട്ടിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് സിഖുകാരുടെ യാത്ര നടത്തണമെന്നാണ് അമൃത്പാല്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍

Signature-ad

സിഖ് പണ്ഡിതന്മാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സമ്മേളനം വിളിച്ചു ചേര്‍ക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി പറയുന്നത്. അമൃത്പാലിന്റേത് വ്യക്തിപരമായ സന്ദേശം മാത്രമാണ്. ‘സര്‍ബത്ത് ഖല്‍സ’ വിളിച്ചു ചേര്‍ക്കണോ വേണ്ടയോ എന്നത് അകാല്‍ തഖ്ത് നേതാവ് എടുക്കേണ്ട തീരുമാനമാണ്. നിലവിലെ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു.

Back to top button
error: