NEWSWorld

രാവിലെ ന്യായാധിപന്‍, രാത്രിയില്‍ പോണ്‍ താരം; യു.എസില്‍ ജഡ്ജിക്ക് ജോലി പോയി

ന്യൂയോര്‍ക്ക്: രാവിലെ ന്യായാധിപനായും രാത്രിയില്‍ ഓണ്‍ലൈനില്‍ പോണ്‍താരമായും ഇരട്ടവേഷമിട്ട ജഡ്ജിക്കു യുഎസില്‍ ജോലി തെറിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) തൊഴില്‍ നഷ്ടപ്പെട്ടത്. ഒണ്‍ലിഫാന്‍സ് എന്ന സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു.

പ്രതിമാസം ആയിരം രൂപയോളം (12 ഡോളര്‍) ഈടാക്കുന്ന അക്കൗണ്ടാണു ഗ്രിഗറിക്ക് ഒണ്‍ലിഫാന്‍സില്‍ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കള്‍ക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒണ്‍ലിഫാന്‍സ് കൂടാതെ ജസ്റ്റ്‌ഫോര്‍.ഫാന്‍സ് എന്ന പോണ്‍ സൈറ്റിലും ഇയാള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ 750 രൂപയോളമാണ് (9.99 ഡോളര്‍) ഈടാക്കിയിരുന്നത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അക്കൗണ്ടുകളും.

Signature-ad

ട്വിറ്ററിലും ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം, താനൊരു ജഡ്ജിയാണെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജഡ്ജിയുടെ ഇരട്ടമുഖം പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. ഇതോടെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുന്ന നടപടിയിലേക്ക് അധികൃതര്‍ കടന്നത്. പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അധികൃതരുടെ നടപടി. ഇയാളുടെ പെരുമാറ്റത്തെ അതീവ ഗുരുതരമായാണ് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ കാണുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ആളുകള്‍ക്ക് അവരുടെ കോടതിയോട് പരമമായ വിശ്വാസമുണ്ടായിരിക്കണം. ഗ്രിഗറിയെപ്പോലുള്ളവരെ ഇത്തരം പദവികളിലിരുത്തുന്നത് നമ്മുടെ പ്രൊഫഷണലിസത്തിലും നിഷ്പക്ഷതയിലുമുള്ള ആളുകളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

Back to top button
error: