തൃശൂര്‍: കിടപ്പിലായ വയോധികനെ പരിചരിക്കാനെത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയ 67 വയസുകാരന് അറസ്റ്റില്‍. പുത്തന്‍ചിറ ചക്കാലയ്ക്കല്‍ മത്തായിയെ (67) യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തു താമസിക്കുന്ന മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ഏര്‍പ്പെടുത്തിയത്.
ഇരുവരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ജനുവരി അവസാനത്തോടെ അവശനിലയിലായ വയോധികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അച്ഛന് രോഗം മൂര്‍ച്ഛിച്ചതോടെ നാട്ടിലെത്തിയ മക്കള്‍ മുറിയിലെ സി.സി. ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ച മാള പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എണ്‍പത്തെട്ടുകാരന്‍ ഡിസ്ചാര്‍ജ് ആയതിന് ശേഷം പാലിയേറ്റ് കെയറില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു.