CrimeNEWS

തടങ്കലിലാക്കി പീഡിപ്പിച്ചു, പാസപോര്‍ട്ട് കീറിക്കളഞ്ഞു; കാമുകനെതിരേ ഗുരുതര ആരോപണങ്ങളുമായി റഷ്യന്‍ യുവതി

കോഴിക്കോട്: മലയാളിയായ കാമുകന്റെ പീഡനം മൂലം റഷ്യന്‍ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ഇടപെട്ട് റഷ്യന്‍ കോണ്‍സുലേറ്റ്. കോഴിക്കോട്ടുനിന്ന് യുവതിയെ തിരികെ റഷ്യയില്‍ എത്തിക്കാന്‍ സഹായം നല്‍കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോണ്‍സുലേറ്റ് അധികൃതര്‍ സംസാരിച്ചു. കേസ് കോടതിയിലായതിനാല്‍, കോടതി അനുവദിക്കുന്നതിന് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് തീരുമാനം.

ഈ കേസുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഖിലില്‍നിന്ന് ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കലില്‍വെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
പ്രതിയുടെ ഐ ഫോണ്‍ നശിപ്പിക്കുകയും പാസ്‌പോര്‍ട്ട് കീറിക്കളയുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്. ആഖിലിന്റെ വീട്ടില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിരുന്നു. ലഹരിവസ്തു കൈവശം വെച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ആഖിലിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും.

Signature-ad

ആഖിലിന്റെ കാളങ്ങാലിയിലെ വീട്ടില്‍നിന്നു മര്‍ദനമേറ്റ നിലയില്‍ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റഷ്യന്‍ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനു സാധിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മാെഴിയെടുത്തപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നല്‍കി പീഡിപ്പിച്ചെന്നും നിരന്തരം മര്‍ദിച്ചെന്നും യുവതി പറഞ്ഞു.

ആറ് മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ഖത്തറില്‍നിന്ന് നേപ്പാള്‍ വഴിയാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്തിയത്.
അതിനിടെ, റഷ്യന്‍യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്ത് പേരാമ്പ്ര ഡിവൈ.എസ്.പി.യോട് റിപ്പോര്‍ട്ട് തേടി. എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

Back to top button
error: