NEWS

4000 പേര്‍ക്ക് പ്രവേശനം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം

തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങളോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം.

ഡിസംബര്‍ ഒന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

Signature-ad

അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായി. പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം കൂടി തേടിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.

Back to top button
error: