IndiaNEWS

ഓട്ടത്തിനിടെ ഓട്ടോയ്ക്ക് മുകളില്‍ ഇരുമ്പ് പൈപ്പ് വീണു; യുവതിക്കും മകള്‍ക്കും ദാരുണാന്ത്യം

മുംബൈ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ്പ് വീണു രണ്ട് യാത്രക്കാര്‍ മരിച്ചു. അന്ധേരിക്കടുത്ത് ജോഗേശ്വരിയിലാണ് ദാരുണ സംഭവം. ഇരുപത്തേഴുകാരിയായ യുവതിയും ഏഴ് വയസുകാരിയായ മകളുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് അപകടമുണ്ടായത്.

ഷാമ ബാനോ ആസിഫ് ഷെയ്ഖ് (27), മകള്‍ അയാത് ആസിഫ് ഷെയ്ഖ് (7) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ജോഗേശ്വരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഇരുമ്പ് പൈപ്പ് റോഡിലേക്ക് വീണത്. ഈ സമയം ഈ വഴി വരികയായിരുന്ന ഓട്ടോയുടെ മുകളില്‍ പൈപ്പ് പതിക്കുകയായിരുന്നു.

Signature-ad

സംഭവത്തിന് പിന്നാലെ തന്നെ രണ്ടുപേരെയും സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവതി മരിച്ചതായി ഡോക്ടമാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോകിലാബെന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഏഴുവയസുകാരി മരിച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: