KeralaNEWS

ചങ്ങനാശേരിയില്‍ ഇടഞ്ഞ കൊമ്പന്‍െ്‌റ പരാക്രമം; ലോറി കുത്തിമറിച്ചിട്ടു, വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന മണിക്കൂറുകളോളം വാഹനത്തില്‍ തുടര്‍ന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിടുകയും കെഎസ്ഇബി ലൈനുകള്‍ വലിച്ചിടാന്‍ തുടങ്ങുകയും ചെയ്തതോടെ എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മയക്കുവെടിവച്ചു.

ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. വാഴപ്പള്ളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടാന്‍ എത്തിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികള്‍ കുത്തിമറിച്ച ശേഷം ലോറിയും കുത്തി തകര്‍ത്തു.

Signature-ad

തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലായി. ആന ഇടഞ്ഞതിനെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇട റോഡുകള്‍ വഴി വാഹനം തിരിച്ചുവിട്ടു.

Back to top button
error: