Movie

‘അഞ്ചാം വേദം’ പൂർത്തിയായി. മുസ്ലീം ജീവിതപശ്ചാത്തലത്തിൽ, വിവാഹ ബന്ധം വേർപെടുത്തിയ പെൺകുട്ടിയും അവിവാഹിതനായ യുവാവും തമ്മിലുള്ള പ്രണയകഥ

മാധ്യമ രംഗത്തുന്നിനും ദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘അഞ്ചാംവേദം.’ ടി.എം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മലയോര മേഖലകളായ ഇടുക്കി. കട്ടപ്പന, ചെറുതോണി പ്രദേശങ്ങളിലായി പൂർത്തിയായി.

മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കു കയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ മുജീബ്.
ഒരു പ്രണയ കഥ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകൾ നൽകി ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ
സ്വഭാവത്തിലാണ് ഈ ചിത്രത്തിന്റ അവതരണം.
മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട്
മനുഷ്യർക്ക് ഉപകാരപ്രദമായ പല നിയമങ്ങളും സമുദായം മനുഷ്യനു നൽകിയിട്ടുണ്ട്. എന്നാൽ അതിനെ സൗകര്യപൂർവ്വം മറക്കുകയാണ് സമുദായ സ്നേഹിതരെന്നു പറയുന്നവർ ചെയ്യന്നത്.
പുരോഗമന രാഷ്ടീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സത്താർ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബയുടേയും പ്രണയ കഥയമാണ് ഈ ചിത്രം പറയുന്നത്.
വിവാഹ ബന്ധം വേർപെടുത്തിയ ഒരു പെൺകുട്ടിയുടേയും അവിവാഹിതനായ ഒരു യുവാവിന്റേയും പ്രണയം മുസ്ലീം പശ്ചാത്തലത്തിലൂടെ പറയുകയാണിവിടെ.
ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
കൊറോണാ കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രത്യേക ഓഡിയേഷനിലൂടെയാണ് ഈ ചിത്രത്തിലെ ആഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായകനായ മുജീബ് പറഞ്ഞു.
The religion of the humanities (മനുഷ്യത്ത്വമാണ് ഏറ്റവും വലിയ മതം)
എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

Signature-ad

വിഹാൻ വിഷ്ണു, സുനു ലഷ്മി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളായ സത്താർ, സാഹിബ എന്നിവരെ അവതരിപ്പിക്കുന്നത്.
അമർനാഥ്, ജോളി, സജാദ് , സജിത് രാജ്, അനീഷ് കട്ടപ്പന, ബിനീഷ് രാജ്, ജിൻസി, അമ്പിളി എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ.

കഥ – മുജീബ് ടി.എം.
തിരക്കഥ-സംഭാഷണം – ബിനീഷ് രാജ്.
റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യാ രാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ് ഈണം പകർന്നിരിക്കുന്നു.
ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഉൾ ഹക്ക് എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
സാഗർ അയ്യപ്പനാണ് ഛായാഗ്രാഹകൻ .
എഡിറ്റിംഗ്- ഹരിരാജ കൃപ.
അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബിനീഷ് രാജ്, ബാലു.
പ്രൊഡക്ഷൻ മാനേജർ — രാജീവ് ഗോപി.
പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ.

വാഴൂർ ജോസ്

Back to top button
error: