CrimeNEWS

കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ്, ആറു കോടി പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു. ബിജെപി എംഎല്‍എ മണ്ഡല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Signature-ad

നാല്‍പ്പതു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പ്രശാന്ത് മണ്ഡലിനെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവേജ് ബോര്‍ഡില്‍ ചീഫ് അക്കൗണ്ടന്റ് ആണ് പ്രശാന്ത്. പ്രശാന്തിന്റെ ഓഫീസില്‍നിന്ന് 1.7 കോടി രൂപ കണ്ടെടുത്തതായി ലോകായുക്ത അറിയിച്ചു.

കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്.

Back to top button
error: