KeralaNEWS

ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു; ഇന്നു മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പഴയ രീതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. പഴയ രീതിയിലേക്കുതന്നെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമായി പുനഃക്രമീകരിച്ചു.

ഷിഫ്റ്റ് സമ്പ്രദായം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുന്‍വര്‍ഷങ്ങളിലേതുപോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Back to top button
error: