Movie

എം.ടി വാസുദേവൻ നായരുടെ ‘കുട്ട്യേടത്തി’ക്ക് ഈ ഫെബ്രുവരി 26 ന് 52 വയസ്

സിനിമ ഓർമ്മ

എം.ടി- പി.എൻ മേനോൻ കൂട്ടുകെട്ടിൽ പിറന്ന ‘കുട്ട്യേടത്തി’ക്ക് 52 വയസ്സായി. 1971 ഫെബ്രുവരി 26 നായിരുന്നു വമ്പിച്ച സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ റിലീസ്. എം.ടിയുടെ അതേ പേരിലുള്ള കഥയാണ് പി.എൻ മേനോൻ സിനിമയാക്കിയത്. എംബി പിഷാരടിയുമായി ചേർന്ന് മേനോൻ നിർമ്മിച്ച ചിത്രത്തിൽ സൗന്ദര്യം കുറഞ്ഞ സ്ത്രീകൾ എങ്ങനെ സമൂഹത്തിന്റെ സദാചാര പോലീസിങ്ങിന് വിധേയരാവുന്നു എന്നതിന്റെ മികച്ച ദൃശ്യാനുഭവമുണ്ട്.
മാവിന്റെ കൊമ്പിലിരിക്കുന്ന കുട്ട്യേടത്തിയെ (വിലാസിനി) ആണ് നമ്മൾ കാണുക. മരംകേറി എന്ന് തന്നെ വിളിച്ചവനെ താഴെയിറങ്ങി വന്ന് അവൾ കരണത്തടിക്കുന്നു. അവൾ പലപ്പോഴും അമ്മയുടെ (ഫിലോമിന) പ്രഹരം ഏറ്റു വാങ്ങുന്നുണ്ട്. അവൾ ഈ ഭൂമിയിൽ തൊട്ടപ്പോൾ തറവാടിന്റെ അധോഗതി തുടങ്ങിയെന്ന് അമ്മ.

Signature-ad

പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ ചമഞ്ഞൊരുങ്ങി നിന്ന് കൊടുക്കാൻ തന്നെ കിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നവളാണ് മാളുക്കുട്ടി എന്ന കുട്ട്യേടത്തി. അവൾ അടുത്ത് വരുമ്പോൾ ചൂരടിക്കുന്നു എന്ന് പറയുന്ന സുന്ദരിയായ അനിയത്തി (ജയഭാരതി) അയൽപക്കത്തെ താൽക്കാലിക താമസക്കാരനായ പുരുഷനുമായി കിടപ്പറ പങ്കിട്ട് വഞ്ചിക്കപ്പെട്ടു. അതറിയാത്ത സമൂഹം, കീഴ്‌ജാതിക്കാരനായ കല്ലുവെട്ടുകാരൻ അപ്പുണ്ണിയുമായി (സത്യൻ) ഉള്ള കുട്ട്യേടത്തിയുടെ ലോഹ്യം ചോദ്യം ചെയ്യുന്നു. അവസാനത്തെ ആശയും അറ്റ കുട്ട്യേടത്തി ജീവിതം അവസാനിപ്പിക്കുന്നു.
എം.ടിയുടെ പത്നിയായ കലാമണ്ഡലം സരസ്വതിയുടെ മോഹിനിയാട്ടമുണ്ട് ചിത്രത്തിൽ.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: