CrimeNEWS

പഞ്ചാബില്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ കൈക്കൂലി; ആംആദ്മി എം.എല്‍.എ അറസ്റ്റില്‍

ചണ്ഡീഗഡ്: കൈക്കൂലിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍. പഞ്ചാബിലെ ഭട്ടിന്‍ഡ റൂറല്‍ സീറ്റില്‍ നിന്നുള്ള എം.എല്‍.എ അമിത് രത്തന്‍ കോട്ഫട്ടയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എം.എല്‍.എയുടെ അടുത്ത സഹായി റാഷിം ഗാര്‍ഗിനെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്റെ അറസ്റ്റ്.

വിജിലന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. ബുധനാഴ്ച വൈകിട്ട് രാജ്പുരയില്‍ നിന്നാണ് എംഎല്‍എയെ പിടികൂടിയതെന്നും, അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ഫട്ടയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Signature-ad

എം.എല്‍.എയുടെ അടുത്ത സഹായി റാഷിം ഗാര്‍ഗിനെ ഫെബ്രുവരി 16 ന് അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഗ്രാന്റായ 25 ലക്ഷം അനുവദിക്കാന്‍ റാഷിം 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നാലുലക്ഷം രൂപയുമായി വിജിലന്‍സ് ബ്യൂറോയുടെ സംഘമാണ് ഗാര്‍ഗിനെ പിടികൂടിയത്. ഭട്ടിന്‍ഡയിലെ ഗ്രാമത്തലവന്റെ ഭര്‍ത്താവാണ് റാഷിം ഗാര്‍ഗിനെതിരെ പരാതി നല്‍കിയത്.

Back to top button
error: