ഇസ്ലാമാബാദ്: പാകിസ്താനിലെ സര്‍വകലാശാല നടത്തിയ പരീക്ഷയിലെ വിവാദ ചോദ്യത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമാകുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായ ഇഛങടഅഠട സര്‍വകലാശാല ബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗിക വൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്ന ചോദ്യമാണ് വിവാദമായത്. സര്‍വകലാശാല ചാന്‍സലറേയും വൈസ് ചാന്‍സലറേയും ചോദ്യംചെയ്യണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചോദ്യപ്പേപ്പറിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Stop dusting the filth under the carpet to protect the culprits. Is it enough to fire that moron who asked such a filthy question?Don’t the higher ups in the university know what’s going on? Or is the #comsatsuniversity owned by the teacher? Stop this nonsense rant #COMSATS pic.twitter.com/7GMBZ3ynTK
— Mishi khan (@mishilicious) February 20, 2023
സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗിക വൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും നടിയും ഗായികയുമായ മിഷി ഖാന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെ ഇരുമ്പഴിക്കുള്ളിലാക്കണം. ഇത്ര വൃത്തികെട്ട ചോദ്യം ഉള്‍പ്പെടുത്താന്‍ എങ്ങനെ ധൈര്യമുണ്ടായെന്നും അവര്‍ ചോദിച്ചു. പാകിസ്താനിലെ സര്‍വകലാശാലകള്‍ രാജ്യത്തെ യുവാക്കളെയും സംസ്കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ സര്‍വകലാശാല പുറത്താക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു.