CrimeNEWS

ബാലികയ്‌ക്കെതിരേ ക്ലാസ്മുറിയില്‍ ലൈംഗിക അതിക്രമം; പോക്സോ കേസില്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

തൃശൂര്‍: ബാലികയെ ക്ലാസ് മുറിയില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ അധ്യാപകനെ 30 വര്‍ഷം കഠിനതടവിനും 85,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. കോഴിക്കോട് കീഴരിയൂര്‍ നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെ(56)യാണ് കുന്നംകുളം അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2014-ലെ അധ്യയന വര്‍ഷാരംഭത്തിലാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.യു. ബാലകൃഷ്ണനാണ് കേസെടുത്ത് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്.

Signature-ad

ഇന്‍സ്പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, അമൃത എന്നിവര്‍ ഹാജരായി. ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ ബിനു പൗലോസ്, പി.ജി. മുകേഷ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Back to top button
error: