മുടിയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. പലപ്പോഴും ഈ താരന്‍ കാരണം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ബുദ്ധിമുട്ടാറുണ്ട്. തലയോട്ടിയില്‍ വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. തലയോട്ടിയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നതാണിത്. വരണ്ട താരന്‍ ആണെങ്കില്‍ അത് ചീകുമ്പോള്‍ വസ്ത്രങ്ങളിലും പുറത്തുമൊക്കെ വീഴാനുള്ള സാധ്യത കൂടുതലാണ്. എണ്ണമയമുള്ള അടരുകള്‍ തലയോട്ടിയില്‍ ഒട്ടിപ്പിടിക്കുന്ന പ്രവണതയുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മുടി നന്നായി കഴുകാതിരിക്കല്‍, നനഞ്ഞ മുടി കെട്ടി വയ്ക്കു എന്നിവയെല്ലാം താരനുള്ള കാരണങ്ങളാണെങ്കിലും താരന്‍ അകറ്റേണ്ടത് വളരെ പ്രധാനമാണ്.
താരന്‍ മാറ്റാന്‍ മൈലാഞ്ചി
പണ്ട് കാലം മുതലെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മൈലാഞ്ചി. നര മാറ്റാന്‍ പലരും മൈലാഞ്ചി ഉപയോ?ഗിക്കുന്നത് എല്ലാവര്‍ക്കുമറിയാം. മുടിയ്ക്ക് പ്രകൃതിദത്ത നിറമായും ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കാന്‍ ഇത് സഹായിക്കും. മുടിയിലെ താരന്‍ മാറ്റാനും മൈലാഞ്ചി അഥവ ഹെന്ന ഏറെ സഹായിക്കും. മൈലാഞ്ചി മാത്രമായി ഉപയോഗിക്കുന്നത് ഒരു പക്ഷെ മുടി വരണ്ടതായി പോകാനുള്ള സാധ്യത കൂട്ടും. അതുപോലെ എണ്ണ തേച്ച മുടിയ്ക്ക് ഹെന്നയുടെ നിറം ലഭിക്കാനും പ്രയാസമാണ്.
തൈര്- നാരങ്ങ
മൈലാഞ്ചിപ്പൊടി ഒരു നാരങ്ങയുടെ നീരില്‍ കലര്‍ത്തി അതിലേക്ക് തൈര് ചേര്‍ക്കുക. കട്ടകള്‍ ഒഴിവാക്കി നന്നായി യോജിപ്പിക്കു. ഈ മൈലാഞ്ചി പേസ്റ്റ് മുടിയില്‍ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടുക. 30 മിനിറ്റ് പായ്ക്ക് തലയില്‍ വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. വേണമെങ്കില്‍ കണ്ടീഷണര്‍ ഇടാനും ശ്രമിക്കണം.
ഒലിവ് ഓയില്‍- ഉലുവ
4 ടേബിള്‍ സ്പൂണ്‍ മൈലാഞ്ചി പൊടിയും കുറച്ച് നാരങ്ങ നീരും ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ വിനാഗിരി, ഉലുവ പൊടി 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു രാത്രി മുഴുവന്‍ വച്ച ശേഷം അടുത്ത ദിവസം രാവിലെ തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. 2 മുതല്‍ 3 മണിക്കൂര്‍ വച്ച ശേഷം ഇത് കഴുകി കളായം.
മുട്ട
3 ടേബിള്‍ സ്പൂണ്‍ മൈലാഞ്ചി പൊടി, അല്‍പ്പം വെള്ളം, 2 ടേബിള്‍ സ്പൂണ്‍ മുട്ടയുടെ വെള്ള അടിച്ചതും 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കട്ടകള്‍ ഇല്ലാതെ തയാറാക്കിയ മിശ്രിതം തലയില്‍ തേച്ച് ഒരു 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.