CrimeNEWS

ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് അടുപ്പത്തിലായി, നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പീഡനം;മുന്‍ വൈദികന്‍ അറസ്റ്റില്‍

കൊച്ചി: നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച മുന്‍ വൈദികന്‍ അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) യാണ് സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മാര്‍ത്തോമാ സഭാംഗമായ സജി തോമസിനെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയതാണ്. 2021-മുതല്‍ സസ്‌പെന്‍ഷനിലുമായിരുന്നു. ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് യുവതിയുമായി പരിചയത്തിലായ പ്രതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവര്‍ അറിയാതെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

Signature-ad

ഇനി വരില്ല എന്ന് പറഞ്ഞ പരാതിക്കാരിയെ നഗ്‌ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതേത്തുടര്‍ന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: