CrimeNEWS

തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

ചെന്നൈ: തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുന്നല്‍വേലി റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.

അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ കൊണ്ട് മുഖത്ത് ഇടിച്ച അക്രമി യുവതിയെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടെ ഒരുവിധത്തില്‍ അക്രമിയില്‍നിന്ന് യുവതി രക്ഷപ്പെട്ട് ഓടി. പിന്തുടര്‍ന്നെത്തിയ അക്രമി യുവതിയെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പീഡനശ്രമവും അരങ്ങേറി.

Signature-ad

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടുണെന്നാണ് ലഭിക്കുന്ന വിവരം.

Back to top button
error: