‘കണ്ണൂര്‍ സ്‌ക്വാഡ്’ പുതിയ ഷെഡ്യൂള്‍ ഇന്നു മുതല്‍; പുനെയിലേക്ക് സ്വയം വാഹനമോടിച്ച് മമ്മുക്ക!
സൂപ്പര്‍ താരം മമ്മൂട്ടിയുടെ വാഹനക്കമ്പം ഏറെ പ്രശസ്തമാണ്. ഷൂട്ടിങ്ങിനായി മുംബൈയിലേക്ക് സ്വയം കാേറാടിച്ചു പോകുന്ന മമ്മുക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തരംഗമായി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഡിസംബര്‍ അവസാനം പാലായില്‍ വച്ച് പൂജയും സ്വിച്ചോണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ വച്ചാണ്. ഇന്നാണ് ഈ ഷെഡ്യൂള്‍ ആരംഭിക്കുക. ഇതില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പുനെയിലേക്ക് സ്വയം വാഹനമോടിച്ചാണ് മമ്മൂട്ടി പോയത്. ഇതിന്റെ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന് വെളിപ്പെടുത്തിയിരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മൂന്ന് ചിത്രങ്ങള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്.
.@MKampanyOffl Production No.4 – #RobyVargheseRaj's #Mammootty starrer next schedule shoot begins Tomorrow in Pune 🔥
Title & First Look revealing very soon 🔥 @mammukka pic.twitter.com/rFokElwstJ
— AB George (@AbGeorge_) February 13, 2023
മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.