HealthLIFE

വിവാഹിതരില്‍ മൂത്രായശ അണുബാധ കൂടുന്നതിനു കാരണങ്ങള്‍

വിവാഹശേഷം മൂത്രത്തില്‍പ്പഴുപ്പ് മൂലം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. വൃത്തിയുള്ള സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താത്തതും വ്യക്തിശുചിത്വം ഇല്ലാത്തതും ഇത്തരത്തില്‍ മൂത്രത്തില്‍പ്പഴുപ്പിന് കാരണമാകുന്നു. നമ്മളുടെ യുറിനറി സിസ്റ്റത്തെ ബാധിക്കുന്ന ഈ അസുഖം കൂടിയാല്‍ ഗര്‍ഭാശയത്തേയും കിഡ്നിയേയുംവരെ ബാധിക്കുവാന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്താണെന്നു നോക്കാം.

1. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക

Signature-ad

2. മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ ചുട്ടുപുകച്ചില്‍ അനുഭവപ്പെടുക.

3. കുറച്ചുമാത്രം മൂത്രം പോവുക

4. കട്ടിയില്‍ മൂത്രം പോവുക

5. നല്ല കടും നിറത്തിലുള്ള മൂത്രം.

6. മൂത്രത്തില്‍ നിന്നും മണം വമിക്കുക.

7. വേദന അനുഭവപ്പെടുക.

വിവാഹിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലൈംഗിക ബന്ധത്തിന് മുന്‍പും അതിനുശേഷവും ശരീരം വൃത്തിയാക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. ഇതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയാണ്. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്

1. നന്നായി കഴുകി വൃത്തിയാക്കുക

ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും തങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കി കഴുകേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം സ്ത്രീക്കായാലും പുരുഷനായാലും അണുബാധയേല്‍ക്കുവാനുള്ള സാധ്യതകൂടുതലാണ്.

2. കൈകള്‍ നന്നായി കഴുകുക

ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും കൈകള്‍ സാധാ വെള്ളമുപയോഗിച്ചായാലും നന്നായി കഴുകി വൃത്തിയാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. കൈകളിലൂടെ അണുക്കള്‍ പകരുവാനുള്ള സാധ്യത കൂടുതലാണ്.

3. മൂത്രമൊഴിക്കുക

ലൈംഗിക ബന്ധത്തിന് മുന്‍പുതന്നെ മൂത്രമൊഴിച്ച് ബ്ലാഡര്‍ ക്ലീന്‍ ആക്കി വെയ്ക്കുന്നത് ഇന്‍ഷക്ഷന്‍ വരുവാനുള്ള സാധ്യത കുറയ്ക്കുന്നു. ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും മൂത്രം ഒഴിച്ചുകളഞ്ഞ് വൃത്തിയാക്കണം.

4. രോമങ്ങള്‍ വൃത്തിയാക്കുക

പലരും സ്വകാര്യഭാഗത്തെ രോമങ്ങള്‍ നീകം ചെയ്യാറില്ല. എന്നാല്‍, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് രോമങ്ങള്‍ കളയുന്നത് നല്ലതാണ്. അല്ലാത്തപക്ഷം ഇതില്‍ അണുക്കള്‍ പറ്റി അത് പല അസുഖത്തിലേയക്കും എത്തിക്കുന്നു. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ സ്വകാര്യഭാഗങ്ങളില്‍ അണുബാധയുണ്ടാക്കുന്നു

5. നന്നായി വെള്ളം കുടിക്കുക

വെള്ളം കുടിക്കുക എന്നതാണ് മൂത്രത്തില്‍പ്പഴുപ്പ് പോലുള്ള അണുബാധ തടയുവാന്‍ ഏറ്റവും ഉത്തമം. നന്നായി വെള്ളം കുടിക്കുന്നവരില്‍ അണുബാധ ഉണ്ടാകുവാനുള്ള സാധ്യതയും കുറവാണ്.

6. അടിവസ്ത്രം കഴുകിയിടുക

ലൈംഗികബന്ധത്തിനുശേഷവും അതേ അടിവസ്ത്രം ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ അടിവസ്ത്രങ്ങള്‍ കഴുകി മാറ്റിയിടുക.

7. കെമിക്കല്‍സ് ഒഴിവാക്കുക

സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും കിട്ടുന്ന പ്രോഡക്ട്സ് ഉപയോഗിക്കുന്നത് നല്ലതല്ല. അതേപോലെ സുഗന്ധ വസ്തുക്കളും സോപ്പിന്റെ ഉപയോഗം പോലും അണുബാധയ്ക്ക് കാരണമാകുന്നു.

8. ബര്‍ത്ത് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത്

ബര്‍ത്ത് കണ്‍ട്രോളിനായി കോണ്ടം ഉപയോഗിക്കുന്നത് സ്ത്രീകളില്‍ യുറിനറിയില്‍ അണുബാധയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബര്‍ത്ത് കണ്‍ട്രോള്‍ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.

9. തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്

ഒരു ദിവസം ഒന്നില്‍വണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അടുപ്പിച്ച് എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളിലും പുരുഷന്മാരിലും അണുബാധയ്ക്ക് കാരണമാകുന്നു.

 

Back to top button
error: