LocalNEWS

മാഹി സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെൻ്റ്, മാവേലി പിടിക്കാൻ നെട്ടോട്ടമോടി യാത്രക്കാർ

തലശ്ശേരി: മാഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുന്നതിന് മുമ്പ് തെറ്റായ അനൗൺസ്മെൻ്റ് നൽകിയതിനെത്തുടർന്ന് യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവന്നു. ബുധനാഴ്ച രാത്രി 7.50ഓടെയാണ് സംഭവം.

മംഗളൂരു-തിരുവനന്തപുരം മാവേലി അല്പസമയത്തിനകം ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലെത്തുമെന്ന തെറ്റായ അനൗൺസ്മെന്റാണ് യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് ഈ ട്രെയിൻ സാധാരണയായി നിർത്താറുള്ളത്. അതിനും പുറമെ, ഫ്ലാറ്റ്ഫോമിലെ ബോർഡിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി പെട്ടെന്ന് അറിയിപ്പ് വന്നപ്പോൾ യാത്രക്കാരെല്ലാം ഫ്ലൈഓവർ വഴി ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി.

Signature-ad

അവിടെയെത്തിയ യാത്രക്കാരിൽ ചിലർ സ്റ്റേഷൻമാസ്റ്ററോട് അന്വേഷിച്ചപ്പോൾ തെറ്റായി അനൗൺസ്മെൻ്റാണ് ഉണ്ടായതാണെന്നും രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് തീവണ്ടി വരുന്നതെന്നും വ്യക്തമായി. ഉടൻ തന്നെ പുതിയ അനൗൺസ്മെൻ്റും ഉണ്ടായി. ഉടനെ യാത്രക്കാരെല്ലാം രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തുമ്പോഴേക്കും തീവണ്ടിയുമെത്തി.

Back to top button
error: