
തിരുവനന്തപുരം: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. കേരളാദിത്യപുരം സ്വദേശി സുന്ദരേശന് നായര്‍(66)ക്കാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നു ജഡ്ജി ആജ് സുദര്ശന് വിധിയില്‍ പറയുന്നു. പിഴ തുക കുട്ടിക്കു നല്ക്കണം.
2014 ജനുവരി രണ്ടിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പുപ്പനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പുപ്പനും അമ്മുമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അടുത്തുള്ള പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടാണ് പ്രതി നാട്ടുകാര്‍ക്കൊപ്പം അപ്പുപ്പനെ ആശുപത്രിയില്‍ കൊണ്ടുപോയത്.
കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലില്‍ കിടന്നുറങ്ങവെ ആശുപത്രിയില്‍നിന്നു തിരിച്ചെത്തിയ പ്രതി കൂടെക്കയറിക്കിടന്ന് പീഡിപ്പിച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടര്‍ന്നു. പ്രതിയുടെ ഭാര്യയെ വിളിച്ചുണര്‍ത്തി മാറി കിടക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടതിനുശേഷമാണു തൊട്ടടുത്ത മുറിയിലേക്കു മാറ്റിയത്.
ഭയന്നുപോയ കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. അന്ന് മൂന്നാം ക്ലാസ്സിലായിരുന്നു കുട്ടി. പിന്നീടു പ്രതിയെ കാണുമ്പോള്‍ കുട്ടിക്കു ഭയമുണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പീഡനത്തെ സംബന്ധിച്ച് ഒരു വീഡിയോ കണ്ടപ്പോഴാണു പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് കുട്ടിക്ക് മനസ്സിലായത്. സംഭവത്തെക്കുറിച്ചോര്‍ത്ത് കുട്ടിയുടെ മനോനില തകര്‍ന്നു. ചികിത്സ നല്‍കിയെങ്കിലും പ്രതിയെ ഭയന്ന് സംഭവം പുറത്തു പറഞ്ഞില്ല. ഒമ്പതാം ക്ലാസ്സില്‍ പഠിത്തത്തില്‍ പിന്നോട്ടു പോയപ്പോള്‍ അധ്യാപകര്‍ നല്കിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിയുന്നത്.






