LIFELife Style
മഴയും മഞ്ഞും മാറി, ചൂട് കൂടുന്നു; ജാതിക്ക് വേണം പ്രത്യേക പരിചരണം
കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല വളരുകയും മികച്ച വിളവും വരുമാനവും കര്‍ഷകന് നല്‍കുകയും ചെയ്യുന്ന വിളയാണ് ജാതി. മറ്റെല്ലാ കാര്‍ഷിക വിളകളും വിലയിടിഞ്ഞ് ദുരിതം മാത്രം സമ്മാനിക്കുമ്പോഴും ജാതി കൃഷിക്കാരന്റെ രക്ഷയ്ക്ക് എത്താറുണ്ട്. ചൂട് കൂടുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിളയാണ് ജാതി.
കായ് കൊഴിച്ചിലും കൊമ്പുണക്കവും
- 1. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുക.
- 2. ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുക, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക.
- 3. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വീര്യത്തില്‍ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക.
- 4. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.
- 5. പൊട്ടാഷ് കുറവിന്റെ ലക്ഷണം കാണിക്കുന്ന മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക.
- 6. കരിംപൂപ്പ് രോഗങ്ങള്‍ കാണുന്ന ഇലകളില്‍ കഞ്ഞിവെളളം തളിക്കുക.