Social MediaTRENDING

ബോളിവുഡിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മഞ്ജു സുനിച്ചനും സുഹൃത്തും..!

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് കടന്ന് വന്ന് മലയാള സിനിമരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി മാറിയ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമ ചാനല്‍ ദമ്പതികള്‍ക്കായി ഒരുക്കിയ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. ഈ റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ത്ഥിയായി എത്തിയ മഞ്ജുവിന്, പിന്നീട് ഈ ഷോ തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി എന്ന് തന്നെ പറയാം. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചത് ഈ റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്. മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പ്രോഗ്രാമില്‍ ശ്യാമള എന്ന ക്യാരക്ടര്‍ റോള്‍ ചെയ്യുന്നതിനുള്ള അവസരം മഞ്ജുവിന് ലഭിച്ചു. ഈ റോള്‍ താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടിക്കൊടുത്തു. ഇത് കൂടാതെ മഞ്ജു സുനിച്ചന്‍ മലയാളത്തിലെ വമ്പന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥിയായും എത്തിയിരുന്നു.

Signature-ad

മിനി സ്‌ക്രീനില്‍ ശോഭിച്ച് കൊണ്ടിരിക്കലേ തന്നെ ബിഗ് സ്‌ക്രീനിലേക്കും മഞ്ജു ചുവടു വച്ചു. ചെറിയ ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും താരം ആ വേഷങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യുകയും മലയാളി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്തു. 2003 പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. എന്നാല്‍ ആ ചിത്രത്തിനു ശേഷം പിന്നീട് താരം അഭിനയരംഗത്ത് സജീവമായിരുന്നില്ല. ശേഷം മിനിസ്‌ക്രീനു പ്രോഗ്രാമുകളിലൂടെ തിളങ്ങി പിന്നീട് സിനിമകളിലും ചുവടുറപ്പിക്കുകയായിരുന്നു. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ,നോര്‍ത്ത് 24 കാതം, മഹേഷിന്റെ പ്രതികാരം, കമ്മട്ടി പാടം, ജിലേബി, ഉറുമ്പുകള്‍ ഉറങ്ങാറില്ല , മരുഭൂമിയിലെ ആന , സ്‌കൂള്‍ ബസ്, മറുപടി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ആന അലറലോടലറല്‍, കുട്ടനാടന്‍ മാര്‍പാപ്പ , പഞ്ചവര്‍ണ്ണ തത്ത, ഒരു പഴയ ബോംബ് കഥ, തൊട്ടപ്പന്‍, മൈ സാന്റ, ഭൂതകാലം, ഹെവന്‍ എന്നീ ചിത്രങ്ങളില്‍ ഇതിനോടകം മഞ്ജു വേഷമിട്ടു.

നിരവധി സിനിമകളില്‍ വേഷമിടുന്നുണ്ടെങ്കിലും ടെലിവിഷന്‍ രംഗത്തും മഞ്ജു സജീവമാണ്. കൗമുദി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അളിയന്‍സ്, സി കേരളത്തിലെ പ്രണയവര്‍ണ്ണങ്ങള്‍, ഫ്‌ളവേഴ്‌സിലെ സുരഭിയും സുഹാസിനിയും തുടങ്ങിയ പരമ്പരകളില്‍ മഞ്ജു വേഷമിടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഒരു നിറ സാന്നിധ്യമാണ്. കൂടുതലും തന്റെ നൃത്ത വീഡിയോകളാണ് മഞ്ജു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. പുത്തന്‍ റീല്‍സുമായി ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് മഞ്ജു. മിക്കപ്പോഴും സാരിയില്‍ തിളങ്ങാറുള്ള മഞ്ജു ഇത്തവണ സ്‌റ്റൈലിഷ് കോസ്റ്റ്യൂമിലാണ് റീല്‍സിനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദി ഗാനത്തിന് മഞ്ജുവിന് ഒപ്പം ചുവടുവെക്കാന്‍ സുഹൃത്ത് സിനി ബാബുവും ഉണ്ട്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കിയിട്ടുള്ളത്.

Back to top button
error: