NEWS
കാർ പാലത്തിലിടിച്ച് കൊല്ലം കോർപ്പറേഷൻ കൗൺസിലർ എ.എം അൻസാരി മരിച്ചു, കാർ ഓടിച്ചത് മകൻ

മകൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടം.
കൊല്ലം കോർപ്പറേഷൻ കൗൺസിലർ പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം എ.എം.അൻസാരി ( 50 ) യാണ് മരിച്ചത്. ദേശീയ പാതയിൽ തോട്ടപ്പള്ളി പാലത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മകൻ അൻവർ ആണ് കാറോടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ ഇടിച്ചതിനെത്തുടർന്ന് തൽക്ഷണം അൻസാരി മരിച്ചു. പരിക്കേറ്റ അൻവറിനെ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുളളവർക്കും പരിക്കില്ല.
കൊല്ലം ഡി.സി.സി അംഗമാണ് അൻസാരി. കൊല്ലൂർവിള മുൻ പഞ്ചായത്തംഗവുമാണ്.






