IndiaNEWS

ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല, സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ

രാജ്യത്താകമാനം എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ റെയ്ഡ് തുടരുകയാണ്. തീവ്രവാദ സ്വഭാവം പുലർത്തുള്ള സിമി- പൊപ്പുലർ ഫ്രണ്ട് നേതാക്കളെ തൂത്തുവാരി തുറുങ്കിലടയ്ക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനിടയിൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലും കേന്ദ്രസർക്കാർ വ്യക്തമാക്കി.

തുടർച്ചയായി എട്ടാം തവണയും സിമിയുടെ നിരോധനം ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയി.

Signature-ad

 ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സിമി ദേശീയതയ്ക്ക് എതിരാണ്. ഇന്ത്യയിലെ നിയമനങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തനം. അതിനാൽ ഒരു കാരണവശാലും സിമിക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ ആകില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

 സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത് 2001 ലാണ്. എന്നാൽ പിന്നീടും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ട്. ഇതിന് പുറമെ പഴയ പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനും, ലഘുലേഖകകൾ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് നിരോധനം തുടരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും അവസാനമായി 2019 ൽ  സിമിയുടെ നിരോധനം കേന്ദ്രം നീട്ടിയത് അഞ്ച് വർഷത്തേക്കായിരുന്നു. യു.എ.പി.എ. നിയമ പ്രകാരമുള്ള ഈ നിരോധനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്.

Back to top button
error: