NEWSWorld

16 വർഷം മുൻപ് വിമാനാപകടത്തിൽ ഭർത്താവ് മരിച്ചു, ക്യാപ്റ്റൻ പദവിക്കു തൊട്ടരികെ എത്തിയപ്പോൾ ഭാര്യയും; നേപ്പാൾ ദുരന്തത്തിലെ നൊമ്പരമായി പൈലറ്റ് അഞ്ജു 

കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയാണ് പൈലറ്റ് അഞ്ജുവിന്റെ വേർപാട്. വിമാനദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട് 16 വർഷങ്ങൾക്കു ശേഷമാണ് അഞ്ജുവും അതേവഴിയെ വിടപറയുന്നത്. 68 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. വിമാനം പറത്തിയിരുന്ന അഞ്ജു ഖതിവാഡയും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്നു ആദ്യ ഭർത്താവ് ദീപക് പൊഖരേൽ. 2006 ജൂൺ 21ന് ജുംലയിൽ വച്ചുകൊണ്ടായ അപകടത്തിലാണ് ദീപക് മരിക്കുന്നത്. വിമാനം പറത്തിയിരുന്ന ദീപക് ഉൾപ്പടെ 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Signature-ad

ഭർത്താവിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് ഉയത്തെഴുന്നേറ്റ അവർ പൈലറ്റായി കരിയർ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. നൂറു മണിക്കൂർ വിമാനം പറത്തിയത് തികയാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തിയ പൈലറ്റ് എന്ന നിലയിൽ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റ് സീറ്റിലായിരുന്നു അഞ്ജു. ബിരാട്നഗറിലാണ് അഞ്ജുവിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തിൽ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തിൽ 7 വയസ്സുള്ള മകനുമുണ്ട്.

Back to top button
error: